---
title: "കെ.പി കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു "
english_title: "recalled KP Kunjikrishnu Kurup"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34202/recalled-kp-kunjikrishnu-kurup"
published_at: "2022-03-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62400aa0d6c39_Untitled-1.jpg"
keywords: []
---

# കെ.പി കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു 

> **Lead Summary:** **വളയം : **പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ മണ്ഡലം പ്രസിഡണ്ടും വളയം ഗവ.ഹൈസ്ക്കൂൾ അധ്യാപകനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാർഷികം എൽ.ജെ.ഡി. വളയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

## Article Content

**വളയം : **പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാ ദൾ മണ്ഡലം പ്രസിഡണ്ടും വളയം ഗവ.ഹൈസ്ക്കൂൾ അധ്യാപകനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണ കുറുപ്പിന്റെ പന്ത്രണ്ടാം ചരമവാർഷികം എൽ.ജെ.ഡി. വളയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

കാലത്ത് പ്രഭാത ഭേരി , ശവകുടീരത്തിൽ പുഷ്പാർച്ചന ,അനുസ്മരണം നടത്തി. അനുസ്മരണ യോഗം എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം നാണു ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവജനത സംസ്ഥാന കമ്മറ്റിയംഗം വത്സരാജ് മണലാട്ട്, ടി.കെ രാഘവൻ അടിയോടി, മടാക്കൽ ബാബുരാജ്, രഞ്ജിത്ത് വളയം, കെ.കെ ദാമോദരൻ , വിനോദൻ . പി.പി, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34202/recalled-kp-kunjikrishnu-kurup)