---
title: "വീക്കെൻ്റ് ആഘോഷിക്കാം വടകര ഫെസ്റ്റിനൊപ്പം"
english_title: "Weekend can be celebrated with Vadakara Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34209/weekend-can-be-celebrated-with-vadakara-fest"
published_at: "2022-03-27T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624012b70c455_vadakarafest.jpg"
keywords: []
---

# വീക്കെൻ്റ് ആഘോഷിക്കാം വടകര ഫെസ്റ്റിനൊപ്പം

> **Lead Summary:** **വടകര : **വീക്കെൻ്റ് ആഘോഷിക്കാം വടകര ഫെസ്റ്റിനൊപ്പം. വിവിധങ്ങളായ വിരുന്നുകൾ ഒരുക്കി വടകര ഫെസ്റ്റ്. നവ കേരളം കാർഷിക വ്യാവസായിക പ്രദർശനം ആരംഭിച്ചതോടെയാണ് വടകരക്കാർക്ക് വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ആഘോഷങ്ങൾക്ക് തുടക്കമായത്. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **വീക്കെൻ്റ് ആഘോഷിക്കാം വടകര ഫെസ്റ്റിനൊപ്പം. വിവിധങ്ങളായ വിരുന്നുകൾ ഒരുക്കി വടകര ഫെസ്റ്റ്. നവ കേരളം കാർഷിക വ്യാവസായിക പ്രദർശനം ആരംഭിച്ചതോടെയാണ് വടകരക്കാർക്ക് വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ആഘോഷങ്ങൾക്ക് തുടക്കമായത്. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു എം പവലിയൻ ഉദ്ഘാടനം ചെയ്‌തു . വാർഡ് കൗൺസിലർ റീജ പറമ്പത്ത് രണ്ടാം പവലിയൻ ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 3 വരെ വടകര പുതിയ ബസ് സ്റ്റാഡ് പരിസരത്താണ് ഫെസ്റ്റ്. കാർഷിക - വ്യാവസായിക പ്രദർശനത്തിൽ ,ഫ്ലവർ ഷോ, അമ്യൂസ്മെൻറ് പാർക്ക് ,സർക്കാർ - അർധ സർക്കാർ ' പവലിയനുകൾ ,കൊമേഴ്സ്യൽ എക്ലിബിഷനുകൾ, മോട്ടോർ എക്സിബിഷനുകൾ, ഫുഡ് കോർട്ട് ,കരകൗശല മേള എന്നിങ്ങനെ വിവിധങ്ങളായ വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.

ഓൾ കേരള ഇൻഡിപെൻഡൻ്റ് എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിലാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. മേളയിൽ നിന്ന് ലഭിക്കുന്ന തുക സർക്കാറിൻ്റെ കോവഡ് 19 പുനരധിവാസ ഫണ്ടിലേക്ക് സമർപ്പിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ഫ്ലവർ ഷോ മാർച്ച് 21 ന് കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. മാർച്ച് 24 ന് നടൻ കോട്ടയം റഷീദ് ,മാർച്ച് 30 ന് സിനിമാ താരം സുരാജ് വെഞ്ഞാറമൂട് എന്നിവർ അതിഥികളായെത്തും . മാർച്ച് 28ന് സൈബർ കുറ്റകൃത്യങ്ങളും നിയമപരിരക്ഷയും എന്ന വിഷയത്തിൽ രംഗീഷ് കടവത്തിൻ്റെ സെമിനാർ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34209/weekend-can-be-celebrated-with-vadakara-fest)