---
title: "യാത്രയയപ്പ്; കുറ്റിപ്പുറം എ.എൽ.പി സ്കൂൾ ഹെഡ് ടീച്ചർ കെ കെ സുമതിക്ക് യാത്രയയപ്പ് നൽകി"
english_title: "Kuttipuram ALP School Head Teacher KK Sumathi was sent off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34213/kuttipuram-alp-school-head-teacher-kk-sumathi-was-sent-off"
published_at: "2022-03-27T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624014a97e801_sumathi teacher.jpg"
keywords: []
---

# യാത്രയയപ്പ്; കുറ്റിപ്പുറം എ.എൽ.പി സ്കൂൾ ഹെഡ് ടീച്ചർ കെ കെ സുമതിക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **നാദാപുരം : **കുറ്റിപ്പുറം എ.എൽ.പി സ്കൂൾ ഹെഡ് ടീച്ചർ കെ കെ സുമതിക്ക് സ്കൂൾപി.ടി.എ യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷമനോജ് ഉദ്ഘാടനം ചെയ്തു. കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : **കുറ്റിപ്പുറം എ.എൽ.പി സ്കൂൾ ഹെഡ് ടീച്ചർ കെ കെ സുമതിക്ക് സ്കൂൾപി.ടി.എ യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷമനോജ് ഉദ്ഘാടനം ചെയ്തു. കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയോടനുബന്ധിച്ച്  പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ: ഡി സച്ചിത്തിൻ്റെ നേതൃത്വത്തിൽ രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും നടന്നു. കരിമ്പിൽ ദിവാകരൻ,വസന്ത കരിമ്പിൽ, മാമത്, സുരേഷ് ബാബു, വാസുദേവൻ,വിജി ന എം. സുമി ടീച്ചർ, പ്രജിഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ലിജിന പി.എം സ്വാഗതവും വിപിന വി.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34213/kuttipuram-alp-school-head-teacher-kk-sumathi-was-sent-off)