---
title: "ഇനി നീന്തിത്തുടിക്കാം...: ഡി വൈ എഫ് ഐ നേത്രത്വത്തിൽ നീന്തൽ കുളം വൃത്തിയാക്കി"
english_title: "The swimming pool in Pallipoyil was cleaned under the leadership of DYFI."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342160/the-swimming-pool-in-pallipoyil-was-cleaned-under-the-leadership-of-dyfi"
published_at: "2026-02-15T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991f6975e588_add.jpg"
keywords: []
---

# ഇനി നീന്തിത്തുടിക്കാം...: ഡി വൈ എഫ് ഐ നേത്രത്വത്തിൽ നീന്തൽ കുളം വൃത്തിയാക്കി

> **Lead Summary:** **നാദാപുരം : **കുമ്മംങ്കോട് പ്രദേശത്തെ പള്ളിപൊയിൽ നീന്തൽ കുളം ഡി വൈ എഫ് ഐ നേത്രത്വത്തിൽ വൃത്തിയാക്കി . തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ നിർമ്മിച്ച നീന്തൽ കുളം ഉപയോഗമല്ലാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്.

## Article Content

**നാദാപുരം : **കുമ്മംങ്കോട് പ്രദേശത്തെ പള്ളിപൊയിൽ നീന്തൽ കുളം ഡി വൈ എഫ് ഐ നേത്രത്വത്തിൽ വൃത്തിയാക്കി . തുണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ നിർമ്മിച്ച നീന്തൽ കുളം ഉപയോഗമല്ലാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്.

പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവർത്തകർ ചേർന്നാണ് കുളം വൃത്തിയാക്കി ഉപയോഗ പ്രധമായ രീതിയിൽ ആക്കിയത്. ഡി വൈ എഫ് ഐ നാദാപുരം മേഖലയിലെ ഹെൽത്ത്‌ സെന്റർ യൂണിറ്റ് കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുത്തത് . അമൽരാജ്, സിനൂപ്, രാജേഷ്, ജിതിൻ, സന്ദീപ്, കാർത്തിക്, ജിഷ്ണു പി.കെ, വൈഷ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342160/the-swimming-pool-in-pallipoyil-was-cleaned-under-the-leadership-of-dyfi)