---
title: "കാരുണ്യത്തിന്റെ കൈത്താങ്; വാണിമേലിൽ ബ്രദേഴ്സ് ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു"
english_title: "Brothers Dialysis Center opens"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342203/brothers-dialysis-center-opens"
published_at: "2026-02-16T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992a3494bd26_nada2.jpg"
keywords: []
---

# കാരുണ്യത്തിന്റെ കൈത്താങ്; വാണിമേലിൽ ബ്രദേഴ്സ് ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു

> **Lead Summary:** **വാണിമേൽ: [[nadapuram.truevisionnews.com]] **ജനകീയ പങ്കാളിത്തത്തോടെ വാണിമേലിൽ സജ്ജമാക്കിയ ബ്രദേഴ്സ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

## Article Content

**വാണിമേൽ: [[nadapuram.truevisionnews.com]] **ജനകീയ പങ്കാളിത്തത്തോടെ വാണിമേലിൽ സജ്ജമാക്കിയ ബ്രദേഴ്സ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ബ്രദേഴ്സ് ട്രസ്റ്റ് ചെയർമാൻ പി. ഷൗക്കത്തലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് കൺവീനർ എസ്. മുഹമ്മദ് സ്വാഗതം ആശംസിച്ചു. ഇ.കെ. വിജയൻ എംഎൽഎ, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ഡോ. ഇദ്രീസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങൾ സാക്ഷ്യം വഹിച്ച ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച കേന്ദ്രത്തിന് സമീപം നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലും പ്രാദേശികമായി വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പദ്ധതി യാഥാർത്ഥ്യമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342203/brothers-dialysis-center-opens)