---
title: "ദാറുന്നൂർ അക്കാദമി; കെട്ടിട ഉദ്ഘാടനവും രണ്ടാം വാർഷിക സമാപന സമ്മേളനവും ഇന്ന്"
english_title: "Darunnoor Academy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342237/darunnoor-academy"
published_at: "2026-02-16T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992bb08ea111_NADA4.jpg"
keywords: []
---

# ദാറുന്നൂർ അക്കാദമി; കെട്ടിട ഉദ്ഘാടനവും രണ്ടാം വാർഷിക സമാപന സമ്മേളനവും ഇന്ന്

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]] **ദാറുന്നൂർ ഇസ്ലാമിക് അക്കാദമി കെട്ടിട ഉദ്ഘാടനവും രണ്ടാം വാർഷിക സമാപനവും ഇന്ന് നടക്കും. സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, എം. ടി ഹാശിം തങ്ങൾ തുടങ്ങി പ്രമുഖരായ നിരവധി പേർ ചടങ്ങിൽ സാന്നിധ്യമറിയിക്കും.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]] **ദാറുന്നൂർ ഇസ്ലാമിക് അക്കാദമി കെട്ടിട ഉദ്ഘാടനവും രണ്ടാം വാർഷിക സമാപനവും ഇന്ന് നടക്കും. സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, എം. ടി ഹാശിം തങ്ങൾ തുടങ്ങി പ്രമുഖരായ നിരവധി പേർ ചടങ്ങിൽ സാന്നിധ്യമറിയിക്കും.

തുടർന്ന് കെ.കെ. കുഞ്ഞാലി മുസ്ല്യാരുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് ഉദ്ഘാടനം ചെയ്യുകയും സി. ഹംസ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസം നടന്ന സമൂഹ സിയാറത്ത്, സ്ത്രീ വിരുന്ന്, മതപ്രഭാഷണം എന്നിവയോടെ ആരംഭിച്ച് വൈവിധ്യമാർന്ന ചടങ്ങുകൾക്കൊടുവിലാണ് വാർഷികാഘോഷങ്ങൾ ഇന്ന് പൂർത്തിയാകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342237/darunnoor-academy)