---
title: "'ഫ്രെയിമുകൾക്കുമപ്പുറം ശ്രീനി' ; കവി ശ്രീനി എടച്ചേരി അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു"
english_title: "Poet Sreeni Edachery's memorial and book launch organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342357/poet-sreeni-edacherys-memorial-and-book-launch-organized"
published_at: "2026-02-17T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993c2cab07aa_3.jpg"
keywords: []
---

# 'ഫ്രെയിമുകൾക്കുമപ്പുറം ശ്രീനി' ; കവി ശ്രീനി എടച്ചേരി അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം:[nadapuram.truevisionnews.com]** പ്രശസ്ത കവിയും പ്രഭാഷകനും അദ്ധ്യാപകനുമായ ശ്രീനി എടച്ചേരിയുടെ അനുസ്മരണവും പുസ്തക പ്രകാശനവും കല്ലാച്ചി സി കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ"ഫ്രെയിമുകൾക്കുമപ്പുറം ശ്രീനി" എന്ന പരിപാടി സംഘടിപ്പിച്ചു.

## Article Content

> **നാദാപുരം:[nadapuram.truevisionnews.com]** പ്രശസ്ത കവിയും പ്രഭാഷകനും അദ്ധ്യാപകനുമായ ശ്രീനി എടച്ചേരിയുടെ അനുസ്മരണവും പുസ്തക പ്രകാശനവും കല്ലാച്ചി സി കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ"ഫ്രെയിമുകൾക്കുമപ്പുറം ശ്രീനി" എന്ന പരിപാടി സംഘടിപ്പിച്ചു.

നാദാപുരം മാപ്പിള കലാ അക്കാദമി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് അഡ്വ: പി ഗവാസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരിയുടെയും, രാധാകൃഷ്ണൻ എടച്ചേരിയുടെയും കവിതകൾ ഉൾക്കൊള്ളിച്ച് ഡോ: ശശികുമാർ പുറമേരി രചിച്ച എടച്ചേരി കവിതകൾ എന്ന പുസ്തകം ഇ കെ വിജയൻ എം എൽ എ കവി വീരാൻ കുട്ടിക്ക് നത്കി പ്രകാശനം ചെയ്തു.

അനു പാട്യംസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ശശികുമാർ പുറമേരി, പി ഹരീന്ദ്രനാഥ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോപാലൻ മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: കെ എം രഘുനാഥ്, എ മോഹൻദാസ്, ശ്രീജിത്ത് മുടപ്പിലായി, കുഞ്ഞിക്കണ്ണൻ വാണിമേൽ, സജീവൻ മൊകേരി, വി കെ ഷീബ, സീന കെ പി, എ കെ പീതാംബരൻ, രാധാകൃഷ്ണൻ എടച്ചേരി എന്നിവർ അദ്ദേഹത്തിൻ്റെ കവിതകളെ കുറിച്ച് സംസാരിക്കുകയും അനുസ്മരിക്കുകയും ചെയ്തു.

ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും കെ എം മോഹൻദാസ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342357/poet-sreeni-edacherys-memorial-and-book-launch-organized)