---
title: "വാണിമേലിൻ്റെ കാർഷിക സംസ്കാരം വീണ്ടെടുക്കും"
english_title: "Vanimele's agricultural culture will be restored."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342359/vanimeles-agricultural-culture-will-be-restored"
published_at: "2026-02-17T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993c4da7a310_4.jpg"
keywords: []
---

# വാണിമേലിൻ്റെ കാർഷിക സംസ്കാരം വീണ്ടെടുക്കും

> **Lead Summary:** **നാദാപുരം: [nadapuram.truevisionnews.com]**ജില്ലയിലെ കിഴക്കൻമലയോരഗ്രാമ പഞ്ചായത്തായ വാണിമേലിൽ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം വീണ്ടെടുക്കാനൊരുങ്ങി പഞ്ചായത്ത് ഭരണസമിതി.

## Article Content

**നാദാപുരം: [nadapuram.truevisionnews.com]**ജില്ലയിലെ കിഴക്കൻമലയോരഗ്രാമ പഞ്ചായത്തായ വാണിമേലിൽ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം വീണ്ടെടുക്കാനൊരുങ്ങി പഞ്ചായത്ത് ഭരണസമിതി.

വർഷങ്ങളായി ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ ഭാഗമായി ഉരുൾപ്പൊട്ടലിലും മറ്റും തകർന്ന വിവിധ മേഖലകൾ വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ച് പുതിയൊരു കാർഷിക സംസ്കാരത്തിന് നേതൃത്വംകൊടുക്കാൻ പഞ്ചായത്ത് വികസന സെമിനാർ തീരുമാനിച്ചു.

പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ ഇ കെ വിജയൻ എം.എൽ എ ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ അദ്ധ്യക്ഷനായി. കരട് പദ്ധതി രേഖ വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി ബാബു, കെ പി രാജീവൻ, രാജു അലക്സ്, അഷ്റഫ് കൊറ്റാല, പഞ്ചായത്ത് സെക്രട്ടി പി മനോജൻ സ്വാഗതവും , ടി കെ വിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342359/vanimeles-agricultural-culture-will-be-restored)