---
title: "പ്രകാശമെത്തി; കായലോട്ടു താഴെ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു"
english_title: "Mini mast light near the bridge below the lake"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342482/mini-mast-light-near-the-bridge-below-the-lake"
published_at: "2026-02-17T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994383e2fda9_nadapuram7.jpg"
keywords: []
---

# പ്രകാശമെത്തി; കായലോട്ടു താഴെ പാലത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **ഷാഫി പറമ്പിൽ എം.പി. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കായലോട്ടു താഴെ പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **ഷാഫി പറമ്പിൽ എം.പി. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കായലോട്ടു താഴെ പാലത്തിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു.

ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പ്രദേശത്തെ രാത്രികാല യാത്രാക്ലേശത്തിന് പരിഹാരമായാണ് പുതിയ വിളക്കുകൾ സ്ഥാപിച്ചത്. വാർഡ് മെമ്പർ കെ. ദ്വര അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ടി. നാണു സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ കെ.പി. കുമാരൻ, ദാമു പുളിഞ്ഞോളി, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എൻ. അബൂബക്കർ, എ.പി. ബാബു, എ.പി. ചാത്തു, ശ്രീധരൻ വരിക്കോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342482/mini-mast-light-near-the-bridge-below-the-lake)