---
title: "ജന്മദിനത്തിൽ കേശദാനം; ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി ജസിൽ"
english_title: "RP Jasil in Aroor is becoming a unique model of charity on his birthday."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34250/rp-jasil-in-aroor-is-becoming-a-unique-model-of-charity-on-his-birthday"
published_at: "2022-03-27T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62406aaf15f5e_hair donatn.jpg"
keywords: []
---

# ജന്മദിനത്തിൽ കേശദാനം; ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി ജസിൽ

> **Lead Summary:** **നാദാപുരം: **ജന്മദിനത്തിൽ ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി മാറുകയാണ് അരൂരിലെ ആർ പി ജസിൽ .ഒരു വർഷത്തിലേറെ മുടി വളർത്തി അർബുദ രോഗികൾക്ക് സമർപ്പിച്ചിരിക്കുകയാണ് ഈ യുവാവ്.

## Article Content

**നാദാപുരം: **ജന്മദിനത്തിൽ ജീവകാരുണ്യത്തിന്റെ വേറിട്ട മാതൃകയായി മാറുകയാണ് അരൂരിലെ ആർ പി ജസിൽ .ഒരു വർഷത്തിലേറെ മുടി വളർത്തി അർബുദ രോഗികൾക്ക് സമർപ്പിച്ചിരിക്കുകയാണ് ഈ യുവാവ്.

അർബുദത്തിന്റെ തീച്ചൂളകളിൽ വെന്തുരുകി ആരോഗ്യവും ആത്മവിശ്വാസവും ചോർന്ന് തലമുടിയെല്ലാം നഷ്ടപ്പെട്ട് ആളുകള അഭിമുഖീകരീക്കാൻ കഴിയാതെ ഒറ്റപ്പെടലിന്റെ ഇരുട്ടറികളിലേക്ക് ഉൾവലിയുന്ന മനുഷ്യർക്ക് ഒരു സ്നേഹസ്പർഷമാവുകയാണ് ഈ യുവാവ്.

ആത്മവിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ അത്തരം മനുഷ്യർക്ക് സമാശ്വാസത്തിന്റെ കരുതലാവാനുള്ള വിഗ്ഗ് നിർമ്മിക്കാൻ സ്വന്തം തലമുടി മുറിച്ച് ദാനം ചെയ്ത ജസീൽ അരൂരിലെ കല്ലുമ്പുറത്ത് രണതാര കലാസാംസ്കാരിക വേദിയുടെ പ്രവർത്തകൻ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34250/rp-jasil-in-aroor-is-becoming-a-unique-model-of-charity-on-his-birthday)