---
title: "അരങ്ങ് ഒഴിഞ്ഞു; ഐഎച്ച്ആർഡി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം സമാപിച്ചു"
english_title: "IHRD Nadapuram College of Applied Science Kalolsavam concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342512/ihrd-nadapuram-college-of-applied-science-kalolsavam-concludes"
published_at: "2026-02-17T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69945b5ee206e_kalolsavam.jpg"
keywords: []
---

# അരങ്ങ് ഒഴിഞ്ഞു; ഐഎച്ച്ആർഡി നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കലോത്സവം സമാപിച്ചു

> **Lead Summary:** നാദാപുരം : [ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരള ഗവൺമെൻറ് ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ഐഎച്ആർഡി യുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ഈ വർഷത്തെ കലോത്സവം ഫെബ്രുവരി 13 14 തീയതികളിൽ കോളേജ് ക്യാമ്പസിൽ വച്ച് നടന്നു.

## Article Content

നാദാപുരം : [ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കേരള ഗവൺമെൻറ് ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ഐഎച്ആർഡി യുടെ കീഴിൽ കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തിക്കുന്ന നാദാപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ഈ വർഷത്തെ കലോത്സവം ഫെബ്രുവരി 13 14 തീയതികളിൽ കോളേജ് ക്യാമ്പസിൽ വച്ച് നടന്നു.

2005 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിൽ നിന്ന് 17 ബാച്ചുകൾ പുറത്തിറങ്ങി കഴിഞ്ഞു. വിജയശതമാനം, സ്കിൽ ഡെവലപ്മെൻറ്, ട്രെയിനിങ്, തൊഴിലവസരങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ കോഴിക്കോട് ജില്ലയിലെ കോളേജുകളുടെ മുൻനിരയിലാണ് ഈ സ്ഥാപനം.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ അശോകൻ ഒ.വി അധ്യക്ഷനായ കലോത്സവ ഉദ്ഘാടന ചടങ്ങിൽ ജനറൽ കൺവീനർ ശ്രീമതി അനഘ സി എച്ച് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫീറ മൂന്നാംകുനി കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആകാശവാണി സീനിയർ എ ഗ്രേഡ് ആർട്ടിസ്റ്റും കവിയും ചിത്രകാരനുമായ ശ്രീ രാജഗോപാലൻ കാരപ്പറ്റ മുഖ്യ പ്രഭാഷണം നടത്തി.

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിശിഷ്ട അതിഥികളിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൗമ്യ, പ്രശസ്ത കാഥികൻ ശ്രീ ജയകുമാർ ഏറാമല, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രവീന്ദ്രൻ, അഡ്മിനിസ്ട്രേഷൻ വിഭാഗം എസ് ഒ എ ശ്രീ ബിജീഷ് പി ,കമ്പ്യൂട്ടർ വിഭാഗം എച്ച് ഒ ഡി ശ്രീമതി ഷിൻസി സി , സ്റ്റാഫ് ക്ലബ്ബ്സെക്രട്ടറി ശ്രീമതി അനഘ കെ ടി , കോളേജ് യൂണിയൻ ചെയർമാൻ കെ ശ്രീഹരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ ഫൈൻ ആർട്സസെക്രട്ടറി ശ്രീ അനുരാഗ് ടി കെ നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

രണ്ടു ദിവസമായി നടന്ന വിവിധ സ്റ്റേജ് മത്സരങ്ങളുടെയും നേരത്തെ നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങളുടെയും അടിസ്ഥാനത്തിൽ മൂന്നാം വർഷ വിദ്യാർത്ഥികൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. രണ്ടാം വർഷ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കെ ശ്രീഹരി, മൂന്നാം വർഷ ബിസി എ വിദ്യാർഥിനി സ്നേഹ പി കെ എന്നിവർ വ്യക്തിഗത ചാമ്പ്യൻപട്ടം കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342512/ihrd-nadapuram-college-of-applied-science-kalolsavam-concludes)