---
title: "എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി "
english_title: "Edachery Panchayat Development Seminar held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342524/edachery-panchayat-development-seminar-held"
published_at: "2026-02-17T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994716bccc28_18.jpg"
keywords: []
---

# എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി 

> **Lead Summary:** **എടച്ചേരി: ** എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി ഗോപാലൻ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: ** എടച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി ഗോപാലൻ അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി പ്രദീഷ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.സുബിന എന്നിവർ മുഖ്യാതിഥികളായി.2025-26 വാർഷിക റിപ്പോർട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറി പി വി നിഷ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ ഗംഗാധരൻ വികസന നയം വിശദീകരിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ രഞ്ജിത്ത് കുമാർ 2026-27 കരട് പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി പി പുരുഷു, രമ മടപ്പള്ളി, വിമിഷ പാറോൽ,ടി പ്രകാശൻ, പി.കെ രജില , യു കെ ബാലൻ, സി സുരേന്ദ്രൻ , എം കെ പ്രേമദാസ്, വത്സരാജ് മണലാട്ട്, മുനീർഎന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ.പി അശ്വിനി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342524/edachery-panchayat-development-seminar-held)