---
title: "പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി"
english_title: "A three-day training camp for palliative volunteers of the Grama Panchayat of Athurugiriya has begun."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342745/a-three-day-training-camp-for-palliative-volunteers-of-the-grama-panchayat-of-athurugiriya-has-begun"
published_at: "2026-02-18T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995d5cd661bb_inaguration.jpg"
keywords: []
---

# പുറമേരി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് ത്രിദിന പരിശീലന ക്യാമ്പ് തുടങ്ങി

> **Lead Summary:** **പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിലെ നൂറോളം പാലിയേറ്റീവ് വളണ്ടിയർമാർക്ക് വേണ്ടി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പ് അരൂർ ഫാമിലി ഹെൽത്ത് സെൻററിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീലത നിർവ്വഹിച്ചു.

## Article Content

**പുറമേരി: **പുറമേരി ഗ്രാമപഞ്ചായത്തിലെ നൂറോളം പാലിയേറ്റീവ് വളണ്ടിയർമാർക്ക് വേണ്ടി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന ക്യാമ്പ് അരൂർ ഫാമിലി ഹെൽത്ത് സെൻററിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീലത നിർവ്വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മഠത്തിൽ ഷംസു അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സമിതി ചെയർപേഴ്സൺ അലിമത്ത് നീലഞ്ചേരി കണ്ടി, പഞ്ചായത്ത് മെമ്പർ പി.എം. നാന്നു, ഡോ. പി.വി. ഇസ്മായിൽ ,ലീബേഷ്, ബിജിന, മിനി, രേഷ്മ , ശില്പ,നന്ദി. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. 

പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും രോഗികൾക്ക് കൂടുതൽ കരുതലോടെയുള്ള സേവനം ഉറപ്പാക്കുന്നതിനുമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ സംഘടിപ്പിച്ചു. പാലിയേറ്റീവ് പ്രവർത്തകൻ പുതിയോട്ടിൽ അബ്ദുള്ളയും സ്റ്റാഫ് നേഴ്‌സ് ലീനയും ക്ലാസുകൾ നയിച്ചു

പരിശീലനത്തിന്റെ ഭാഗമായി നാളെ ഫീൽഡ് വർക്ക് നടത്തുകയും അവസാന ദിവസത്തിൽ പ്രവർത്തനങ്ങളുടെ ക്രോഡീകരണവും അവലോകനവും നടത്തുകയും ചെയ്യും. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ മേഖലയിൽ കൂടുതൽ സുസ്ഥിരവും മനുഷ്യകേന്ദ്രിതവുമായ ഇടപെടലുകൾക്ക് ഈ പരിശീലന ക്യാമ്പ് പ്രചോദനമാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342745/a-three-day-training-camp-for-palliative-volunteers-of-the-grama-panchayat-of-athurugiriya-has-begun)