---
title: "അശ്വന്ത് താരം; ധ്വനി പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെൻ്റ് ഫാൽക്കൻസ് വാരിക്കോളി ചാമ്പ്യൻമാരായി "
english_title: "Falcons wins Premier League cricket tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34282/falcons-wins-premier-league-cricket-tournament"
published_at: "2022-03-27T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62409d616786a_dpl.jpg"
keywords: []
---

# അശ്വന്ത് താരം; ധ്വനി പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെൻ്റ് ഫാൽക്കൻസ് വാരിക്കോളി ചാമ്പ്യൻമാരായി 

> **Lead Summary:** **നാദാപുരം: **ധ്വനി കലാസമിതി പൊന്മേരി പറമ്പിൽ സംഘടിപ്പിച്ച ധ്വനി പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഫാൽക്കൻസ് വാരിക്കോളി ചാമ്പ്യൻമാരായി.

## Article Content

**നാദാപുരം: **ധ്വനി കലാസമിതി പൊന്മേരി പറമ്പിൽ സംഘടിപ്പിച്ച ധ്വനി പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഫാൽക്കൻസ് വാരിക്കോളി ചാമ്പ്യൻമാരായി.

കുറ്റ്യാടി എ എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാഥിതിയായ സമ്മാനദാന ചടങ്ങിൽ അയഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാട്ടിൽ മൊയ്‌തു മാസ്റ്റർ,വൈസ് പ്രസിഡന്റ്‌ സരള കൊള്ളിക്കാവിൽ, വാർഡ് മെമ്പർ ടി. സജിത്ത് എന്നിവർ പങ്കെടുത്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫാൽക്കൻസ് വാരിക്കോളിയുടെ അശ്വന്ത് തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34282/falcons-wins-premier-league-cricket-tournament)