---
title: "റാങ്ക് ജേതാവിനെയും വിജയികളെയും അനുമോദിച്ചു"
english_title: "Congratulations to the rank winner and winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34284/congratulations-to-the-rank-winner-and-winners"
published_at: "2022-03-27T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240a3e6598ce_Untitled-1.jpg"
keywords: []
---

# റാങ്ക് ജേതാവിനെയും വിജയികളെയും അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : ** നവയുഗ കലാ കായിക സമിതി ഇരിങ്ങണ്ണൂർ എൽ.എസ്.എസ്, യു .എസ് .എസ് സംസ്‌കൃതം സ്കോളർഷിപ് വിജയികളെയും അഞ്ചാം റാങ്കോടെ ജെ.എച്ച്.ഐ ആയി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ച നിഖിൽ. എസ്സിനെയും അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : ** നവയുഗ കലാ കായിക സമിതി ഇരിങ്ങണ്ണൂർ എൽ.എസ്.എസ്, യു .എസ് .എസ് സംസ്‌കൃതം സ്കോളർഷിപ് വിജയികളെയും അഞ്ചാം റാങ്കോടെ ജെ.എച്ച്.ഐ ആയി ഗവൺമെന്റ് സർവീസിൽ പ്രവേശിച്ച നിഖിൽ. എസ്സിനെയും അനുമോദിച്ചു.

നവയുഗ നടത്തിയ രക്ത ദാനക്യാമ്പുമായി ബന്ധപ്പെട്ടു നടത്തിയ പോസ്റ്റർ രചനാമത്സര വിജയികൾക്കുള്ള സമ്മാനവും രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. അനുമോദന സദസ്സ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ.ടി.കെ രാധ ഉദ്ഘാടനം ചെയ്തു. സജേഷ് കോമത്ത് അധ്യക്ഷത വഹിച്ചു. ഗീത. ആർ സംസാരിച്ചു, ജയേഷ് ടി.പി സ്വാഗതവും അമൽജിത്ത് കക്കുറയിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34284/congratulations-to-the-rank-winner-and-winners)