---
title: "മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം"
english_title: "KSSPU Thuneri block meeting demands option in Medisep scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342858/ksspu-thuneri-block-meeting-demands-option-in-medisep-scheme"
published_at: "2026-02-19T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b0726df0a_nada5.jpg"
keywords: []
---

# മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം

> **Lead Summary:** **തൂണേരി: [[nadapuram.truevisionnews.com]]** പെൻഷൻകാർക്കിടയിൽ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിൽ ഓപ്ഷൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തൂണേരി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**തൂണേരി: [[nadapuram.truevisionnews.com]]** പെൻഷൻകാർക്കിടയിൽ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിൽ ഓപ്ഷൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തൂണേരി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ടി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കൈത്താങ്ങ് സഹായധനം, ക്ഷേമനിധി, പെൻഷനർ മാസിക അവാർഡ് എന്നിവയുടെ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന കമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ സംഘടനാ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സമ്മേളനത്തിൽ ടി.കെ. രാഘവനെ പ്രസിഡന്റായും കെ. ഹേമചന്ദ്രനെ സെക്രട്ടറിയായും ടി. രാജനെ ട്രഷററായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342858/ksspu-thuneri-block-meeting-demands-option-in-medisep-scheme)