---
title: "മണ്ണറിഞ്ഞ് മക്കൾ; പേരോട് എം.ഐ.എം സ്കൂളിൽ വിദ്യാർത്ഥികളുടെ വിളവെടുപ്പ് ഉത്സവം ആവേശപൂർവ്വമായി "
english_title: "Harvest festival of students at MIM School, Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342928/harvest-festival-of-students-at-mim-school-perode"
published_at: "2026-02-19T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d7835d131_nada7.jpg"
keywords: []
---

# മണ്ണറിഞ്ഞ് മക്കൾ; പേരോട് എം.ഐ.എം സ്കൂളിൽ വിദ്യാർത്ഥികളുടെ വിളവെടുപ്പ് ഉത്സവം ആവേശപൂർവ്വമായി 

> **Lead Summary:** **നാദാപുരം: **[[nadapuram.truevisionnews.com]] പേരോട് എം.ഐ.എം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ആവേശപൂർവ്വം നടന്നു.

## Article Content

**നാദാപുരം: **[[nadapuram.truevisionnews.com]] പേരോട് എം.ഐ.എം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം ആവേശപൂർവ്വം നടന്നു.

സ്കൂളിലെ പത്താം ക്ലാസ് (10A) വിദ്യാർഥികൾ മയ്യഴി പുഴയുടെ തീരം കൃഷിയോഗ്യമാക്കി മാറ്റിയുണ്ടാക്കിയ തോട്ടത്തിലെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ സംരംഭത്തിൽ നിന്ന് ലഭിച്ച ഉൽപ്പന്നങ്ങൾ തണൽ അഗതി മന്ദിരത്തിനും സമീപത്തെ പ്രൈമറി സ്കൂളുകൾക്കുമായി വിദ്യാർഥികൾ കൈമാറി.

തൂണേരി കൃഷി ഓഫീസർ അപർണ കെ. ഗോകൽ കൃഷിയിടം സന്ദർശിച്ച് വിദ്യാർഥികൾക്ക് ആവശ്യമായ കാർഷിക അറിവുകൾ പകർന്നു നൽകി. സ്കൂൾ മാനേജർ പി.ബി കുഞ്ഞമ്മദ് ഹാജി, പ്രിൻസിപ്പൽ രഞ്ജിത് കെ. തുടങ്ങിയവരും വിവിധ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

പുഴയോരം കൃഷിയിടമാക്കി മാറ്റിയ വിദ്യാർഥികളുടെ ഈ പരിശ്രമം വലിയ പ്രശംസ പിടിച്ചുപറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342928/harvest-festival-of-students-at-mim-school-perode)