---
title: " ടിഐഎം  ഗേൾസ്; ഇൻട്രാ മ്യുറൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു"
english_title: "TIM Girls; Intramural Handball Championship concludes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/342975/tim-girls-intramural-handball-championship-concludes"
published_at: "2026-02-19T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997123ac7bfd_8.jpg"
keywords: []
---

#  ടിഐഎം  ഗേൾസ്; ഇൻട്രാ മ്യുറൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

> **Lead Summary:** **നാദാപുരം:[nadapuram.truevisionnews.com] **ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വന്ന ഇൻട്രാ മ്യുറൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന സെഷൻ വാർഡ് മെമ്പർ സുമയ്യ ജാബിർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[nadapuram.truevisionnews.com] **ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വന്ന ഇൻട്രാ മ്യുറൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന സെഷൻ വാർഡ് മെമ്പർ സുമയ്യ ജാബിർ ഉദ്ഘാടനം ചെയ്തു.

ഹെഡ് മിസ്ട്രെസ്സ് ഇ സക്കീന അധ്യക്ഷൻ വഹിച്ചു. ഫൈനൽ മത്സരത്തിൽ ഫൈറ്റേഴ്സ് ടീം സ്ട്രൈക്കേഴ്സിനെ നാല് ഗോൾ വ്യത്യാസത്തിൽ പരാജയപ്പെടുത്തി റിയ ഫാത്തിമ മെമ്മോറിയൽ റോളിങ് ട്രോഫി നേടി.

മികച്ച കളിക്കാരിയായി 8G ക്ലാസ്സിലെ ഹയ ഫാത്തിമയെ തെരഞ്ഞെടുത്തു .വിജയികൾക്കുള്ള ട്രോഫി വിതരണവും സമ്മാനദാനവും വാർഡ് മെമ്പർ സുമയ്യ ജാബിർ നിർവഹിച്ചു. ചടങ്ങിൽ പി മുനീർ മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, കിഴക്കയിൽ സുബൈർ, സ്നേഹ ടീച്ചർ, നൂരിയ പി കെ, സഹറ നഹാസ് ,ഷെറിൻ ഷഹാന, അഞ്ജന ടീച്ചർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/342975/tim-girls-intramural-handball-championship-concludes)