---
title: "രണതാര; ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും "
english_title: "ranathara; Homoeo medical camp and awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34305/ranathara-homoeo-medical-camp-and-awareness-class"
published_at: "2022-03-28T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624126c864737_aroor.jpg"
keywords: []
---

# രണതാര; ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും 

> **Lead Summary:** ** അരൂർ: **കല്ലുംപുറത്തെ രണതാര കലാ-സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗവ: താലൂക്ക് ഹോമിയോ ആശുപത്രി പുറമേരിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

## Article Content

** അരൂർ: **കല്ലുംപുറത്തെ രണതാര കലാ-സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗവ: താലൂക്ക് ഹോമിയോ ആശുപത്രി പുറമേരിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ ജ്യോതിലക്ഷ്മി ആദ്യക്ഷയായി.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ ബിന്ദു പുതിയോട്ടിൽ, ഡേ: പ്രസന്നകുമാരി എസ്സ്.എൻ, ഡേ: അഞ്ജലി ജയരാജ്, എം എം ഗീത, റീത്ത കണ്ടോത്ത്, ആർ.പി മഹേഷ്, അഖിൽ രാജ് സിപി എന്നിവർ സംസാരിച്ചു.

സംസ്ഥാന ഹോമിയോ വകുപ്പ് , നാഷണൽ ആയുഷ് മിഷൻ , തൂണേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു ക്യാമ്പ് . നിരവധി പേർ പരിശോധനയ്ക്കെത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34305/ranathara-homoeo-medical-camp-and-awareness-class)