---
title: "ഇനി പുത്തൻ രുചി; ഇരിങ്ങണ്ണൂരിൽ 'ടേക്ക് എ ബ്രേക്ക്' കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു"
english_title: "Kudumbashree Hotel begins operations in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343050/kudumbashree-hotel-begins-operations-in-iringannoor"
published_at: "2026-02-20T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997f149e863a_nada3.jpg"
keywords: []
---

# ഇനി പുത്തൻ രുചി; ഇരിങ്ങണ്ണൂരിൽ 'ടേക്ക് എ ബ്രേക്ക്' കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]]**[ ] ഇരിങ്ങണ്ണൂരിലെ യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസമേകി പുതിയ 'ടേക്ക് എ ബ്രേക്ക്' ഊട്ടുപുര കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]]**[ ] ഇരിങ്ങണ്ണൂരിലെ യാത്രക്കാർക്കും നാട്ടുകാർക്കും ആശ്വാസമേകി പുതിയ 'ടേക്ക് എ ബ്രേക്ക്' ഊട്ടുപുര കുടുംബശ്രീ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. മികച്ച ഭക്ഷണവും വിശ്രമ സൗകര്യവും ഒരുക്കുന്ന ഈ സംരംഭം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അശ്വിനി രാജീവ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങണ്ണൂരിലെ പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഈ പുതിയ ഊട്ടുപുരയിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന വേളയിൽ അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343050/kudumbashree-hotel-begins-operations-in-iringannoor)