---
title: "പുതിയ പാത; പുത്തൻപുരയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു, യാത്രാക്ലേശത്തിന് പരിഹാരമാകുന്നു"
english_title: "puthanpurayil Mukku Road inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343066/puthanpurayil-mukku-road-inaugurated"
published_at: "2026-02-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997fd9c1fdb6_nada7.jpg"
keywords: []
---

# പുതിയ പാത; പുത്തൻപുരയിൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു, യാത്രാക്ലേശത്തിന് പരിഹാരമാകുന്നു

> **Lead Summary:** തൂണേരി: **[[nadapuram.truevisionnews.com] ] **തൂണേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പുത്തൻപുരയിൽ മുക്ക് - ഉപ്പാലന്റെ വിട മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

തൂണേരി: **[[nadapuram.truevisionnews.com] ] **തൂണേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ പുത്തൻപുരയിൽ മുക്ക് - ഉപ്പാലന്റെ വിട മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുടവന്തേരിയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംഷീന സി.കെ, വി.കെ. രജീഷ്, വാർഡ് മെമ്പർമാരായ സി.കെ.സി. അഹമ്മദ്, കെ.കെ. കുൽസു ടീച്ചർ എന്നിവർ സംസാരിച്ചു. കൂടാതെ ആശാവർക്കർ പത്മാവതി, ഉസ്മാൻ പുതിയ പറമ്പത്ത്, ബിനീഷ് കുഞ്ഞിക്കണ്ടി, പ്രകാശൻ കെ.വി, മഹിജ കെ.വി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പ്രദേശത്തെ റോഡ് വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ പുതിയ പാതയുടെ ഉദ്ഘാടനത്തെ നാട്ടുകാർ കാണുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343066/puthanpurayil-mukku-road-inaugurated)