---
title: "സ്വപ്നം യാഥാർത്ഥ്യം; വളയം ഗവ.ഹയർ സെക്കണ്ടറിക്ക് സ്കൂൾ ബസ് വാങ്ങാൻ 22 ലക്ഷം"
english_title: "School bus for Valayam Government Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343111/school-bus-for-valayam-government-higher-secondary-school"
published_at: "2026-02-20T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69981ad33d787_nada9.jpg"
keywords: []
---

# സ്വപ്നം യാഥാർത്ഥ്യം; വളയം ഗവ.ഹയർ സെക്കണ്ടറിക്ക് സ്കൂൾ ബസ് വാങ്ങാൻ 22 ലക്ഷം

> **Lead Summary:** **നാദാപുരം:[ [nadapuram.truevisionnews.com]]** ജനനേതാക്കളും കഴിവുറ്റ പിടിഎ നേതൃത്വവും കൈകോർത്തപ്പോൾ ഒരു നാടിൻ്റെ വലിയ സ്വപ്നം യാഥാർത്ഥ്യമായി. വളയം ഗവ. ഹയർ സെക്കണ്ടറിക്ക് സ്കൂൾ ബസ് വാങ്ങാൻ 22 ലക്ഷം രൂപ തൻ്റെ എം.പി ഫണ്ടിൽ നിന്ന് നൽകാൻ സിപിഐയുടെ രാജ്യസഭ അംഗമായ സന്തോഷ് കുമാർ പി കണ്ണൂർ കലക്ടർക്ക് ഉത്തരവ് കൈമാറി.

## Article Content

**നാദാപുരം:[ [nadapuram.truevisionnews.com]]** ജനനേതാക്കളും കഴിവുറ്റ പിടിഎ നേതൃത്വവും കൈകോർത്തപ്പോൾ ഒരു നാടിൻ്റെ വലിയ സ്വപ്നം യാഥാർത്ഥ്യമായി. വളയം ഗവ. ഹയർ സെക്കണ്ടറിക്ക് സ്കൂൾ ബസ് വാങ്ങാൻ 22 ലക്ഷം രൂപ തൻ്റെ എം.പി ഫണ്ടിൽ നിന്ന് നൽകാൻ സിപിഐയുടെ രാജ്യസഭ അംഗമായ സന്തോഷ് കുമാർ പി കണ്ണൂർ കലക്ടർക്ക് ഉത്തരവ് കൈമാറി.

സംസ്ഥാന സർക്കാർ കോടികൾ ചിലവഴിച്ച അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്ര ദുരിതമായിരുന്നു. വളയം, ചെക്യാട്, വാണിമേൽ പഞ്ചായത്തുകളുടെ മലയോര മേഖലയിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ വളയത്തെ സർക്കാർ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ടാക്സി ജീപ്പുകളിൽ പിടിച്ചു തൂങ്ങി അപകടകരമായ അവസ്ഥയിൽ വിദ്യാർത്ഥികളുടെ യാത്ര പ്രശ്നം ട്രൂവിഷൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു. വണ്ടി കൂലി കൊടുക്കാൻ പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികളുമുണ്ട്.

പിപി സജിലേഷ് പ്രസിഡൻ്റായ പിടിഎ കമ്മറ്റി ചുമതലയേറ്റ ശേഷമാണ് സ്കൂളിന് സ്വന്തമായൊരു ബസ് എന്ന ആവശ്യത്തിന് സജീവ ഇടപെടൽ നടത്തിയത്. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുൻ ഗ്രാമ പഞ്ചായത്ത് അംഗവും സിപിഐ ലോക്കൽ സെക്രട്ടറിയുമായ വി.പി ശശിധരനും സിപിഐ എം വളയം ലോക്കൽ സെക്രട്ടറി കെ എൻ ദാമോദരൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവും ഇവർക്കൊപ്പം ചേർന്നതോടെയാണ് വളയത്തിന് മറ്റൊരു ചരിത്ര നേട്ടം കൂടി ഉണ്ടായത്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റും സിപിഐ ജില്ലാ സെക്രട്ടറിയുമായി അഡ്വ. പി. ഗവാസ് തൻ്റെ സഹപ്രവർത്തകനായ എം.പി സന്തോഷിൻ്റെ ശ്രദ്ധയിൽ യാത്ര പ്രശ്നം അവതരിപ്പിച്ചതോടെയാണ് വളയത്തിൻ്റെ ദീർഘകാല ആവശ്യം നിറവേറുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343111/school-bus-for-valayam-government-higher-secondary-school)