---
title: "ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി"
english_title: "Sarvaishwarya Pooja performed at Kacheri Moiloth Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343215/sarvaishwarya-pooja-performed-at-kacheri-moiloth-temple"
published_at: "2026-02-20T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69988bab21406_PRR.jpg"
keywords: []
---

# ഭക്തിസാന്ദ്രം; കച്ചേരി മൊയിലോത്ത് ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ നടത്തി

> **Lead Summary:** ** ഇരിങ്ങണ്ണൂർ: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രണ്ടാം ദിവസം സർവൈശ്വര്യ പൂജ നടത്തി.

## Article Content

** ഇരിങ്ങണ്ണൂർ: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രണ്ടാം ദിവസം സർവൈശ്വര്യ പൂജ നടത്തി.

ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. പ്രശാന്ത് നമ്പൂതിരി രാജേന്ദ്രൻ നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാരാണ്. 22ന് ഞായറാഴ്ച ശ്രീകൃഷ്ണാവതാരവും , 23 ന് രുക്മിണി സ്വയം വരവും നടക്കും.

വള്ളിൽ അയ്യപ്പ ഭജന മഠത്തിൽ നിന്നും 23 ന് വൈകുന്നേരം രുക്മിണി സ്വയം വര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിചേരും. 25ന് സപ്ത ദേശങ്ങളിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിലെത്തും.

26 ന് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് പ്രതിഷ്ഠ വാർഷിക പൂജകൾ ആരംഭിക്കും. 27 ന് പ്രതിഷ്ഠ വാർഷിക ദിനത്തിൽ മഹാഗണപതി ഹോമം, മഹാമൃത്യും ജയഹോമം ഉച്ചക്ക് പ്രസാദ ഊട്ട് അന്നദാനം എന്നിവയും രാത്രി പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343215/sarvaishwarya-pooja-performed-at-kacheri-moiloth-temple)