---
title: "ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയൊരുക്കിയത് ഫയർഫോഴ്സ്"
english_title: "Firefighters rescue a worker trapped inside a granite shop in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34324/firefighters-rescue-a-worker-trapped-inside-a-granite-shop-in-nadapuram"
published_at: "2022-03-28T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62413726bdb0f_granet.jpg"
keywords: []
---

# ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയൊരുക്കിയത് ഫയർഫോഴ്സ്

> **Lead Summary:** ** നാദാപുരം :** ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയൊരുക്കിയത് ഫയർഫോഴ്സ്. നാദാപുരത്തെ കടയിലെ സ്റ്റോക്കെടുപ്പിനിടെ ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയാണ് തൊഴിലാളിക്ക് പരിക്കേറ്റത്.

## Article Content

** നാദാപുരം :** ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷയൊരുക്കിയത് ഫയർഫോഴ്സ്. നാദാപുരത്തെ കടയിലെ സ്റ്റോക്കെടുപ്പിനിടെ ഗ്രാനൈറ്റിനുള്ളിൽ കുടുങ്ങിയാണ് തൊഴിലാളിക്ക് പരിക്കേറ്റത്.

ന്യൂക്ലിയസ് ഹോസ്പിറ്റലിന് മുൻവശത്തെ മലബാർ ഗ്രാനൈറ്റ് കടയിലെ ജീവനക്കാരൻ നാളാംകണ്ടി റഫീഖിനാണ് പരിക്കേറ്റത്.

ഗ്രാനൈറ്റ് സ്റ്റോക്ക് കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കെ കുടുങ്ങുകയായിരുന്നു. ചേലക്കാട് നിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34324/firefighters-rescue-a-worker-trapped-inside-a-granite-shop-in-nadapuram)