---
title: "'വ്രതം വിശുദ്ധി, വിമുക്തി'; എസ്.വൈ.എഫ് ജില്ലാതല റമളാൻ ക്യാമ്പയിന് നാദാപുരത്ത് തുടക്കമായി"
english_title: "SYF district-level Ramadan campaign begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343306/syf-district-level-ramadan-campaign-begins"
published_at: "2026-02-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699953b980c6a_nada8.jpg"
keywords: []
---

# 'വ്രതം വിശുദ്ധി, വിമുക്തി'; എസ്.വൈ.എഫ് ജില്ലാതല റമളാൻ ക്യാമ്പയിന് നാദാപുരത്ത് തുടക്കമായി

> **Lead Summary:** **നാദാപുരം: [ **'വ്രതം വിശുദ്ധി, വിമുക്തി' എന്ന പ്രമേയത്തിൽ സുന്നി യുവജന ഫെഡറേഷൻ സംഘടിപ്പിക്കുന്ന റമളാൻ ക്യാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സയ്യിദ് ഹസൽ സഖാഫ് തങ്ങൾ കൊടക്കൽ നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [ **'വ്രതം വിശുദ്ധി, വിമുക്തി' എന്ന പ്രമേയത്തിൽ സുന്നി യുവജന ഫെഡറേഷൻ സംഘടിപ്പിക്കുന്ന റമളാൻ ക്യാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം സയ്യിദ് ഹസൽ സഖാഫ് തങ്ങൾ കൊടക്കൽ നിർവ്വഹിച്ചു.

കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികൾക്കാണ് തുടക്കമായത്. ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ബോധന സംഗമം, തസ്കിയത് ക്യാമ്പ്, റിലീഫ് പ്രവർത്തനങ്ങൾ, പതാക ദിനാചരണം, ബദർ അനുസ്മരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂസുഫ് ഫലാഹി കാക്കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ജാതിയേരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അബുല്ല വഹബി അരൂര് ക്യാമ്പയിൻ പ്രമേയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. താജുൽ ഉലമാ അനുസ്മരണ പ്രഭാഷണം ഇസ്ഹാഖ് ഖാസിമി ചാലപ്പുറം നിർവ്വഹിച്ചു.

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ കല്ലുമ്മൽ, മസ്ഊദ് ഫലാഹി തച്ചിലത്ത്, ആശിഖ് ഫലാഹി തെരുവൻ പറമ്പ്, അനസ് വഹബി കുന്നുമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343306/syf-district-level-ramadan-campaign-begins)