---
title: "ഇനി പുഴ ഒഴുകും ;അതിർത്തി പഞ്ചായത്തുകൾ ഒരുമിച്ചു, ഇനി തെളിനീരൊഴുകും"
english_title: "A clean-up operation has been launched for the recovery of the Puzhakalakandipuzha, which shares a district boundary."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34331/a-clean-up-operation-has-been-launched-for-the-recovery-of-the-puzhakalakandipuzha-which-shares-a-district-boundary"
published_at: "2022-03-28T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62413d5acd85a_parakkadav.jpg"
keywords: []
---

# ഇനി പുഴ ഒഴുകും ;അതിർത്തി പഞ്ചായത്തുകൾ ഒരുമിച്ചു, ഇനി തെളിനീരൊഴുകും

> **Lead Summary:** ** പാറക്കടവ് : ** ജില്ലകളുടെ അതിർത്തി പങ്കിടുന്ന പുഴക്കലക്കണ്ടിപ്പുഴയുടെ വീണ്ടെടുപ്പിനായി ശുചീകരണയജ്ഞം തുടങ്ങി. മാലിന്യവും മറ്റും നിറഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പുഴയെ വീണ്ടെടുക്കാൻ പ്രദേശവാസികൾ രൂപവത്കരിച്ച പുഴശുചീകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.

## Article Content

** പാറക്കടവ് : ** ജില്ലകളുടെ അതിർത്തി പങ്കിടുന്ന പുഴക്കലക്കണ്ടിപ്പുഴയുടെ വീണ്ടെടുപ്പിനായി ശുചീകരണയജ്ഞം തുടങ്ങി. മാലിന്യവും മറ്റും നിറഞ്ഞ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പുഴയെ വീണ്ടെടുക്കാൻ പ്രദേശവാസികൾ രൂപവത്കരിച്ച പുഴശുചീകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി.

ആദ്യഘട്ടത്തിൽ മങ്കടോത്ത് ഭാഗംമുതൽ ഏരിക്കണ്ടിഭാഗംവരെ വരുന്ന പുഴക്കലക്കണ്ടിപ്പുഴയും പരിസരവുമാണ് ശുചീകരിക്കുന്നത്.

ഞായറാഴ്ച ആരംഭിച്ച ശുചീകരണപരിപാടി ചെക്യാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീമാ കൊട്ടാരവും തൃപ്പങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ചാമാളിയിൽ നസീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

കൂത്തുപറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈറീന, ചെക്യാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. കുമാരൻ, വാർഡ് അംഗം പി.കെ. അബൂബക്കർ, തൃപ്പങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ കൊള്ളുമ്മൽ ബാലൻ, ബിന്ദു, മനോജൻ, ടി.ടി. യാശോദ, പൊതുപ്രവർത്തകരായ വി.കെ. ചന്ദ്രൻ, വി.പി. അഷ്റഫ്, ഹംസ കോമത്ത്, അമ്മദ് കയനോൾ, പാട്ടോൻ മഹമൂദ്, മനോജൻ, സി.കെ. സാജിദ്, സലാം കയനോൾ, സി.കെ. അബ്ദുള്ള, ഖാലിദ് പറമ്പത്ത്, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34331/a-clean-up-operation-has-been-launched-for-the-recovery-of-the-puzhakalakandipuzha-which-shares-a-district-boundary)