---
title: "'ജീവിത ശൈലിരോഗങ്ങളും പ്രതിരോധങ്ങളും' ബോധവത്ക്കരണ ക്ലാസ് നടത്തി"
english_title: "Awareness class held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343391/awareness-class-held"
published_at: "2026-02-21T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999913540c7e_nnnnnnnn.jpg"
keywords: []
---

# 'ജീവിത ശൈലിരോഗങ്ങളും പ്രതിരോധങ്ങളും' ബോധവത്ക്കരണ ക്ലാസ് നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂര്‍:** [[nadapuram.truevisionnews.com]] 'ജീവിത ശൈലി രോഗങ്ങളും ,പ്രതിരോധവും''എന്ന വിഷയത്തിൽ ബോധവല്‍ക്കരണ ക്ളാസ് നടത്തി.എടച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാൻ ടി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂര്‍:** [[nadapuram.truevisionnews.com]] 'ജീവിത ശൈലി രോഗങ്ങളും ,പ്രതിരോധവും''എന്ന വിഷയത്തിൽ ബോധവല്‍ക്കരണ ക്ളാസ് നടത്തി.എടച്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാൻ ടി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

നാലാം വാര്‍ഡ് മെമ്പര്‍ കെ.പി.സലീന അദ്ധ്യക്ഷത വഹിച്ചു.ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ആറാം വാര്‍ഡ് മെമ്പര്‍ രജീഷ് അക്കരോല്‍ സംസാരിച്ചു. ബിനി ആന്റണി വിഷയത്തെ അധികരിച്ച് ക്ളാസ് എടുത്തു.

ജീവിത ശൈലി രോഗങ്ങളുള്ള 15പേരെ യോഗം തെരഞ്ഞെടുത്തു .മാസം തോറും അവര്‍ക്ക് പരിശോധനയും പ്രതിരോധമുറകളും പഠിപ്പിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ആതിര സ്വാഗതവും, വിനീത പി.വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343391/awareness-class-held)