---
title: "നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം"
english_title: "Massive fire breaks out in Nadapuram Kummamcode field"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343421/massive-fire-breaks-out-in-nadapuram-kummamcode-field"
published_at: "2026-02-21T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999bfb445418_12.jpg"
keywords: []
---

# നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

> **Lead Summary:** **നാദാപുരം :[nadapuram.truevisionnews.com]**കുമ്മൻകോട് ഭജനമടത്തിന് മുൻവശത്തുള്ള ഏക്കർ കണക്കിൽ തരിശുഭൂമിയിൽ വൻതോതിൽ ഉള്ള തീപിടുത്തം ഉണ്ടായി. വർഷങ്ങളായി കൃഷി ഒന്നും ചെയ്യാതെ കാടുപിടിച്ചു കിടന്ന വയലിലാണ് വൈകുന്നേരം മൂന്ന് മണിയോടുകൂടി തീപിടുത്തം ഉണ്ടായത്.

## Article Content

**നാദാപുരം :[nadapuram.truevisionnews.com]**കുമ്മൻകോട് ഭജനമടത്തിന് മുൻവശത്തുള്ള ഏക്കർ കണക്കിൽ തരിശുഭൂമിയിൽ വൻതോതിൽ ഉള്ള തീപിടുത്തം ഉണ്ടായി. വർഷങ്ങളായി കൃഷി ഒന്നും ചെയ്യാതെ കാടുപിടിച്ചു കിടന്ന വയലിലാണ് വൈകുന്നേരം മൂന്ന് മണിയോടുകൂടി തീപിടുത്തം ഉണ്ടായത്.

ചേലക്കാട് നിന്ന് വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവസ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർ വി വി റിനീഷ് എന്നിവർ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343421/massive-fire-breaks-out-in-nadapuram-kummamcode-field)