---
title: "മണ്ണറിഞ്ഞ് കുട്ടിക്കൂട്ടം; ചേലക്കാട് എൽ.പി. സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു"
english_title: "Vegetable garden at Chelakkad L.P. School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343483/vegetable-garden-at-chelakkad-lp-school"
published_at: "2026-02-22T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a945680689_nadapuram1.jpg"
keywords: []
---

# മണ്ണറിഞ്ഞ് കുട്ടിക്കൂട്ടം; ചേലക്കാട് എൽ.പി. സ്‌കൂളിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു

> **Lead Summary:** **നാദാപുരം: [ **ചേലക്കാട് എൽ.പി. സ്‌കൂളിൽ സജീവമായി പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ തൈനടീൽ കർമ്മം നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് നിർവഹിച്ചു.

## Article Content

**നാദാപുരം: [ **ചേലക്കാട് എൽ.പി. സ്‌കൂളിൽ സജീവമായി പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ തൈനടീൽ കർമ്മം നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് നിർവഹിച്ചു.

കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനും സ്കൂളുകളിൽ പോഷകസമൃദ്ധമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സ്കൂൾ മാനേജർ ഹമീദ് ഹാജി മരുന്നൂര് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സവിത കെ.ടി.കെ, പി.ടി.എ. പ്രസിഡന്റ് അനീഷ് കുമാർ എൻ.പി, വികസന സമിതി കൺവീനർ ആർ. നാരായണൻ എന്നിവർ സ്കൂളിന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. മദർ പി.ടി.എ. ഭാരവാഹികളായ ബീന ടി.പി, രസ്ന, ഹെഡ്മാസ്റ്റർ ഇ. പ്രകാശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

നാടിന്റെ കാർഷിക സംസ്കാരം അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്ന ഈ ഉദ്യമത്തിൽ എസ്.ആർ.ജി. കൺവീനർ ഫൗസിയ ടി.കെ, സി.ഡി.എസ്. ചെയർപേഴ്‌സൺ റീജ കെ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരായ കുനിയിൽ നാണു, താഴെ കല്ലുവെട്ട് കുഴിയിൽ കുമാരൻ, മുസ്തഫ മഞ്ഞിനോളി, തയ്യുള്ളതിൽ ഹമീദ് ഹാജി എന്നിവരും സ്കൂൾ ലീഡർ റോമിയയും പങ്കെടുത്തു സംസാരിച്ചു.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നൊരുക്കുന്ന ഈ പച്ചക്കറിത്തോട്ടം സ്കൂളിന് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343483/vegetable-garden-at-chelakkad-lp-school)