---
title: "' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' -  ബിനോയ് വിശ്വം"
english_title: "'Left victory is essential for continued development that is a model for the world' - BinoyViswam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343591/left-victory-is-essential-for-continued-development-that-is-a-model-for-the-world-binoyviswam"
published_at: "2026-02-22T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699b364f531af_DEAD.jpg"
keywords: []
---

# ' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' -  ബിനോയ് വിശ്വം

> **Lead Summary:** **നാദാപുരം: **ലോകത്തിന് മാതൃകയായ കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക്, ദുരന്ത മുഖങ്ങളിൽ പകച്ച് പോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിൻ്റെ തുടർഭരണത്തിനായി കേരളത്തിലെ ജനത ഒന്നാകെ സജ്ജമാവുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

## Article Content

**നാദാപുരം: **ലോകത്തിന് മാതൃകയായ കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക്, ദുരന്ത മുഖങ്ങളിൽ പകച്ച് പോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിൻ്റെ തുടർഭരണത്തിനായി കേരളത്തിലെ ജനത ഒന്നാകെ സജ്ജമാവുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനവും ക്ഷേമവും എത്തിക്കാൻ ഇടതു പക്ഷ ഭരണത്തിന് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ  നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ്,സംസ്ഥാന എക്സി: അംഗം അഡ്വ: പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി,ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343591/left-victory-is-essential-for-continued-development-that-is-a-model-for-the-world-binoyviswam)