---
title: "വികസന സെമിനാർ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Thuneri Block Panchayat Development Seminar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343667/thuneri-block-panchayat-development-seminar"
published_at: "2026-02-23T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699beeb8b7c83_nada4.jpg"
keywords: []
---

# വികസന സെമിനാർ; തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [[nadapuram.truevisionnews.com]] **തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു. ഇ.കെ വിജയൻ എം.എൽ.എ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [[nadapuram.truevisionnews.com]] **തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു. ഇ.കെ വിജയൻ എം.എൽ.എ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി ഗോപാലൻ, അഹമ്മദ് പുന്നക്കൽ, സഫീറ മൂന്നാംകുനി, പി.എസ് പ്രീത, പി. ശ്രീലത, വളപ്പിൽ കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, സ്ഥിരംസമിതി അധ്യക്ഷരായ ടി.പി പുരുഷു, രമ മടപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ് എന്നിവർ സംസാരിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ രമേശൻ കുന്നുമ്മൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343667/thuneri-block-panchayat-development-seminar)