---
title: "നന്മയുടെ അടയാളം; ഡയാലിസിസ് സെന്ററിന് ഒരു മാസത്തെ ഓണറേറിയം നൽകി നാദാപുരം വാർഡ് മെമ്പർ"
english_title: "Member donates honorarium to dialysis center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343684/member-donates-honorarium-to-dialysis-center"
published_at: "2026-02-23T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf86084c08_nada7.jpg"
keywords: []
---

# നന്മയുടെ അടയാളം; ഡയാലിസിസ് സെന്ററിന് ഒരു മാസത്തെ ഓണറേറിയം നൽകി നാദാപുരം വാർഡ് മെമ്പർ

> **Lead Summary:** **നാദാപുരം: [** പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് തന്റെ ഒരു മാസത്തെ ഓണറേറിയം നൽകി നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം കണക്കൽ അബ്ബാസ് മാതൃകയായി.

## Article Content

**നാദാപുരം: [** പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് തന്റെ ഒരു മാസത്തെ ഓണറേറിയം നൽകി നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം കണക്കൽ അബ്ബാസ് മാതൃകയായി.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ഈ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകാനാണ് ഇരുപത്തിനാലാം വാർഡ് മെമ്പറും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ അദ്ദേഹം തുക കൈമാറിയത്.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് തുക ഏറ്റുവാങ്ങി. ചടങ്ങിൽ നൗഷാദ് മുണ്ടാടത്തിൽ, കരീം കണ്ണോത്ത്, വി.പി ഫൈസൽ, നടുക്കണ്ടി അബ്ദുള്ള, അന്തു ചാമക്കാൽ, നംഷി പുത്തൻപുരയിൽ, സുബൈർ വലിയാണ്ടി, മഹമൂദ് മൊടേമ്മൽ, സജീർ തായമ്പത്ത്, അന്തു തായിലാണ്ടി, മഹമൂദ് കല്ലുള്ളതിൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343684/member-donates-honorarium-to-dialysis-center)