---
title: "പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്"
english_title: "IT lab for school, Kallachi govt: SBI Bank's CSR fund for UP school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343784/it-lab-for-school-kallachi-govt-sbi-banks-csr-fund-for-up-school-new"
published_at: "2026-02-23T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c58db0903e_8.jpg"
keywords: []
---

# പെൺകുട്ടികൾക്ക് സൈക്കിൾ; സ്കൂളിന് ഐടി ലാബ് കല്ലാച്ചി ഗവ: യു പി സ്കൂളിന് എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ട്

> **Lead Summary:** കല്ലാച്ചി : എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് കല്ലാച്ചി ഗവ: യുപി സ്കൂളിലെ 10 പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു . ഒപ്പം ഐടി ലാബ് നിർമ്മിക്കാൻ 5 ലക്ഷം രൂപയും ഇൻസിനേറ്ററും, സാനിറ്ററി ഐറ്റംസും എസ് ബി ഐ കല്ലാച്ചി ഗവ: യുപി സ്കൂളിന് കൈമാറി

## Article Content

കല്ലാച്ചി : എസ് ബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് കല്ലാച്ചി ഗവ: യുപി സ്കൂളിലെ 10 പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു . ഒപ്പം ഐടി ലാബ് നിർമ്മിക്കാൻ 5 ലക്ഷം രൂപയും ഇൻസിനേറ്ററും, സാനിറ്ററി ഐറ്റംസും എസ് ബി ഐ കല്ലാച്ചി ഗവ: യുപി സ്കൂളിന് കൈമാറി

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പിവി ജയലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു . എസ് ബി ഐ കോഴിക്കോട് റീജണൽ മാനേജർ സിന്ധു ശങ്കർ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ആശംസകൾ അർപ്പിച്ചു. പി ടി എ പ്രസിഡണ്ട് സി ടി അനൂപ് സ്വാഗതവും രജിത കെ കെ നന്ദിയും പറഞ്ഞു

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343784/it-lab-for-school-kallachi-govt-sbi-banks-csr-fund-for-up-school-new)