---
title: "രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി"
english_title: "Rukmini Swayamvara procession"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343787/rukmini-swayamvara-procession"
published_at: "2026-02-23T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c5a999079f_10.jpg"
keywords: []
---

# രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വള്ളിൽ അയ്യപ്പ ഭജനമഠത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മുത്തു കുടകളും വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ ബാലികമാരും അകമ്പടിയായി.

## Article Content

**ഇരിങ്ങണ്ണൂർ: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വള്ളിൽ അയ്യപ്പ ഭജനമഠത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്രക്ക് മുത്തു കുടകളും വാദ്യമേളങ്ങളും താലപ്പൊലിയേന്തിയ ബാലികമാരും അകമ്പടിയായി.

നിരവധി പേർ പങ്കാളികളായി. 25 ന് സപ്ത ദേശങ്ങളിൽ നിന്നുള്ള കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രത്തിലെത്തി ചേരും. ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയാണ് സപ്താഹ ആചാര്യൻ. രാജേന്ദ്രൻ നമ്പൂതിരി, പ്രശാന്ത് നമ്പൂതിരി എന്നിവർ സഹ ആചാര്യന്മാർ. 27 ന് പ്രതിഷ്ഠ വാർഷിക പരിപാടികളോടെ ഉത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343787/rukmini-swayamvara-procession)