---
title: "എക്സലൻസ് അവാർഡ് നേടിയ നാദാപുരം അർബൻ ബാങ്കിന് മുസ്ലിംലീഗിന്റെ ആദരം"
english_title: "Muslim League pays tribute to Urban Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343896/muslim-league-pays-tribute-to-urban-bank"
published_at: "2026-02-24T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d446bace80_nada4.jpg"
keywords: []
---

# എക്സലൻസ് അവാർഡ് നേടിയ നാദാപുരം അർബൻ ബാങ്കിന് മുസ്ലിംലീഗിന്റെ ആദരം

> **Lead Summary:** **നാദാപുരം: [** സി.ഇ.ഒ ഫോറത്തിന്റെ എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നാദാപുരം സഹകരണ അർബൻ ബാങ്കിനെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

## Article Content

**നാദാപുരം: [** സി.ഇ.ഒ ഫോറത്തിന്റെ എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നാദാപുരം സഹകരണ അർബൻ ബാങ്കിനെ മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

നാദാപുരം ലീഗ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ എം.കെ അഷ്റഫിനെ ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ഷാൾ അണിയിച്ച് ആദരിക്കുകയുണ്ടായി. മണ്ഡലം പ്രസിഡന്റ് ബഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, എം.പി ജാഫർ മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343896/muslim-league-pays-tribute-to-urban-bank)