---
title: "മത്സ്യക്കൃഷി വികസനം; നാദാപുരത്ത് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു"
english_title: "Baby fish distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344362/baby-fish-distributed"
published_at: "2026-02-26T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ff97674047_nada7.jpg"
keywords: []
---

# മത്സ്യക്കൃഷി വികസനം; നാദാപുരത്ത് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്തിലെ മത്സ്യകർഷകർക്കായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [** നാദാപുരം ഗ്രാമപഞ്ചായത്തിലെ മത്സ്യകർഷകർക്കായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

കട്ല, റോഹു തുടങ്ങിയ ഇനങ്ങളിൽപ്പെട്ട കാർപ് മത്സ്യക്കുഞ്ഞുങ്ങളെയാണ് കർഷകർക്ക് ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകനി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് അംഗം സി.വി. ഇബ്രാഹിം, ഫിഷറീസ് പ്രമോട്ടർ സന്ദീപ് എന്നിവരും പ്രദേശത്തെ നിരവധി മത്സ്യകർഷകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344362/baby-fish-distributed)