---
title: "കാട്ടുപന്നിശല്യം ഒഴിയുന്നു ; അരൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു"
english_title: "Wild boar shot dead after falling into well in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344372/wild-boar-shot-dead-after-falling-into-well-in-aroor"
published_at: "2026-02-26T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fff0a989ef_nada8.jpg"
keywords: []
---

# കാട്ടുപന്നിശല്യം ഒഴിയുന്നു ; അരൂരിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

> **Lead Summary:** **അരൂർ: [ **അരൂർ മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതിപരത്തുന്ന കാട്ടുപന്നി ശല്യത്തിന് താൽക്കാലിക ആശ്വാസമായി കിണറ്റിൽ വീണ പന്നിയെ വെടിവെച്ചു കൊന്നു.

## Article Content

**അരൂർ: [ **അരൂർ മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതിപരത്തുന്ന കാട്ടുപന്നി ശല്യത്തിന് താൽക്കാലിക ആശ്വാസമായി കിണറ്റിൽ വീണ പന്നിയെ വെടിവെച്ചു കൊന്നു.

നടക്കുമീത്തൽ കൂറ്റിയിൽ ഗഫൂറിന്റെ വീട്ടിലെ കിണറ്റിലാണ് പന്നി വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് സർക്കാർ അംഗീകൃത ഷൂട്ടറായ അരൂർ പ്രദീപ്കുമാർ സ്ഥലത്തെത്തി പന്നിയെ വെടിവെക്കുകയായിരുന്നു.

പ്രദേശത്ത് കാട്ടുപന്നി ശല്യം അതീവ രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാപകമായ കൃഷിനാശത്തിന് പുറമെ, വഴിനടക്കുന്നവർക്ക് നേരെയും നിരന്തരം ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്.

ഇതിനോടകം തന്നെ നിരവധി പേർക്ക് പന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശം ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344372/wild-boar-shot-dead-after-falling-into-well-in-aroor)