---
title: "വീണാ ജോർജിനെതിരായ അതിക്രമം; നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു"
english_title: "Protest against the attack on Minister VeenaGeorge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344455/protest-against-the-attack-on-minister-veenageorge-new"
published_at: "2026-02-26T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a06e142fe7a_protest.jpg"
keywords: []
---

# വീണാ ജോർജിനെതിരായ അതിക്രമം; നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** മന്ത്രി വീണാ ജോർജിനെതിരായ അക്രമത്തിനെതിരെ നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :** മന്ത്രി വീണാ ജോർജിനെതിരായ അക്രമത്തിനെതിരെ നാദാപുരം ഏരിയയിലെ 14 ലോക്കലുകളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കല്ലാച്ചി, നാദാപുരം, അരൂർ പുറമേരി , എടച്ചേരി, ഇരിങ്ങണ്ണൂർ, തൂണേരി വെള്ളൂർ ചെക്യാട്, കുറുവന്തേരി , വളയം, കല്ലുനിര , വിലങ്ങാട്, വാണിമേൽ എന്നീ ലോക്കലുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കാളികളായി.

ഡിവൈഎഫ്ഐ എസ്എഫ്ഐ മഹിളാ അസോസിയേഷൻ നേതൃത്വത്തിലും വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.കല്ലാച്ചി ഏരിയ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വി പി കുഞ്ഞി കൃഷ്ണൻ,കെ പി കുമാരൻ ,കെ ശ്യാമള എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344455/protest-against-the-attack-on-minister-veenageorge-new)