---
title: "കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അതിക്രമം; ബോർഡുകളും കൊടിതോരണങ്ങളും തകർത്ത നിലയിൽ"
english_title: "Attack on Congress office in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344457/attack-on-congress-office-in-kallachi"
published_at: "2026-02-26T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a071450251f_hd.jpg"
keywords: []
---

# കല്ലാച്ചിയിൽ കോൺഗ്രസ് ഓഫീസിന് നേരെ അതിക്രമം; ബോർഡുകളും കൊടിതോരണങ്ങളും തകർത്ത നിലയിൽ

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിൽ മണ്ഡലം കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി സ്മാരക ഭവൻ അക്രമിച്ച നിലയിൽ. കോടതി റോഡിലുള്ള ഓഫീസിന്റേ ബോർഡുകളും, കൊടിതോരണങ്ങളും, തകർത്തു.

## Article Content

**നാദാപുരം : **കല്ലാച്ചിയിൽ മണ്ഡലം കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി സ്മാരക ഭവൻ അക്രമിച്ച നിലയിൽ. കോടതി റോഡിലുള്ള ഓഫീസിന്റേ ബോർഡുകളും, കൊടിതോരണങ്ങളും, തകർത്തു.

വ്യാഴായ്ച പ്രവർത്തകർ ഓഫീസ് തുറക്കാൻ എത്തിയപ്പോൾ ആണ് ബോർഡുകൾ തകർത്ത നിലയിൽ കണ്ടത്. നാദാപുരം പൊലീസ് കേസെടുത്തു. സംഭവത്തിൽ നാദാപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ആക്രമിക്കപ്പെട്ട കല്ലാച്ചിയിലെ കോൺഗ്രസ് ഓഫീസ് നേതാക്കളായ ബ്ലോക്ക് പ്രസിഡൻ്റ് മോഹനൻ പാറക്കടവ്, അഡ്വക്കേറ്റ് എ സജീവൻ, അഡ്വക്കേറ്റ് കെ എം രഘു നാഥ് വിവി റിനീഷ് , അഖില മര്യാട്ട്,കെ ടികെ അശോകൻ എന്നിവർ സന്ദർശിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344457/attack-on-congress-office-in-kallachi)