---
title: "അദ്ധ്യാപനം സാമൂഹ്യ  സേവനത്തിന്റ മാധ്യമമാകണമെന്ന് വിദ്യാഭ്യാസ സെമിനാർ"
english_title: "Educational seminar that teaching should be a medium of social service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34454/educational-seminar-that-teaching-should-be-a-medium-of-social-service"
published_at: "2022-03-28T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241d85cddb55_Untitled-1  .jpg"
keywords: []
---

# അദ്ധ്യാപനം സാമൂഹ്യ  സേവനത്തിന്റ മാധ്യമമാകണമെന്ന് വിദ്യാഭ്യാസ സെമിനാർ

> **Lead Summary:** **പാറക്കടവ് :** സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളാകാൻ അധ്യാപകർക്ക് കഴിയണമെന്നും വരും തലമുറയെ പരിവർത്തിപ്പിക്കുക വഴി ഉത്കൃഷ്ട സാമൂഹ്യ നിർമ്മിതിക്ക് അധ്യാപനം ഒരു മാധ്യമമായി മാറണമെന്നും ഉമ്മത്തൂരിൽ നടന്ന വിദ്യാഭ്യാസ സെമിനാർ അഭിപ്രായപ്പെട്ടു.

## Article Content

**പാറക്കടവ് :** സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളാകാൻ അധ്യാപകർക്ക് കഴിയണമെന്നും വരും തലമുറയെ പരിവർത്തിപ്പിക്കുക വഴി ഉത്കൃഷ്ട സാമൂഹ്യ നിർമ്മിതിക്ക് അധ്യാപനം ഒരു മാധ്യമമായി മാറണമെന്നും ഉമ്മത്തൂരിൽ നടന്ന വിദ്യാഭ്യാസ സെമിനാർ അഭിപ്രായപ്പെട്ടു.

സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉമ്മത്തൂർ എസ്. ഐ ഹായർസെക്കന്ററി സ്കൂളിലെ കെ കെ കുഞ്ഞമ്മദ്, ടി ബഷീർ എന്നിവർക്കുള്ള യാത്രയയപ്പോടനുബന്ധിച്ച് നടന്ന സെമിനാറിൽ വിദ്യാഭ്യാസ വിചക്ഷണനും മാനേജറുമായ പ്രൊ.പി മമ്മു, ചെക്യാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻ ടീ കെ ഖാലിദ്, പ്രിൻസിപ്പൾ പി.ടി അബ്ദുർ റഹ്മാൻ, ടി.എ സലാം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

യാത്രയയപ്പ് സമ്മേളനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു. വിരമിച്ചതിനു ശേഷവും അധ്യാപകർക്ക് സമൂഹത്തിൽ വലിയ ബാധ്യത നിർവഹിക്കാനുണ്ടെന്നു ഉദ്ഘാടകയായ നസീമ പറഞ്ഞു.

മാനേജിങ് കമ്മറ്റി വൈസ് പ്രസിഡന്റ്‌ അഹമ്മദ്‌ പുന്നക്കൽ പിരിയുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. ആർ പി ഹസ്സൻ, മാസ്റ്റർ, കെ സി റഷീദ് മാസ്റ്റർ, പി കുഞ്ഞബ്ദുള്ള, സി എച് ഹമീദ്, എ പവിത്രൻ, പി അലി മാസ്റ്റർ, ഹനീഫ മാസ്റ്റർ, എം പി സലീം, കുറ്റിയിൽ കുഞ്ഞബ്ദുള്ള, പി കെ സജില എന്നിവർ സംസാരിച്ചു . ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും എൻ. കെ കുഞ്ഞബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34454/educational-seminar-that-teaching-should-be-a-medium-of-social-service)