---
title: "പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി"
english_title: "Edachery Panchayat Kudumbashree Open Precision Farming Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344547/edachery-panchayat-kudumbashree-open-precision-farming-project"
published_at: "2026-02-27T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a13dd865e61_nadapuram4.jpg"
keywords: []
---

# പുതുചുവട് ; എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **എടച്ചേരി: [** എടച്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പൺ പ്രിസിഷൻ ഫാമിങ് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വനി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**എടച്ചേരി: [** എടച്ചേരി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓപ്പൺ പ്രിസിഷൻ ഫാമിങ് പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വനി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക രംഗത്തെ വിദഗ്ധരും പങ്കെടുത്തു. കെ.പി. സലീന, ബേബി നന്ദാവനം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, കൃഷി റിസോഴ്സ് പേഴ്സൺ സൗമ്യ എന്നിവർ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344547/edachery-panchayat-kudumbashree-open-precision-farming-project)