---
title: "ജനകീയ ഓട്ടോ; വളയം - താമരശ്ശേരി - കുറുവന്തേരി റൂട്ടിലെ യാത്രാദുരിതം തീരും"
english_title: "Traffic congestion on Valayam - Thamarassery - Kuruvanthery route will end"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34456/traffic-congestion-on-valayam-thamarassery-kuruvanthery-route-will-end"
published_at: "2022-03-28T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241de3e04dfa_Untitled-1 .jpg"
keywords: []
---

# ജനകീയ ഓട്ടോ; വളയം - താമരശ്ശേരി - കുറുവന്തേരി റൂട്ടിലെ യാത്രാദുരിതം തീരും

> **Lead Summary:** ** കുറുവന്തേരി :** രൂക്ഷമായ യാത്രാദുരിതം പരിഹരിക്കാൻ കുറുവന്തേരിയിൽ ജനകീയ കൺവെൻഷൻ ചേർന്നു. വളയം - താമരശ്ശേരി - കുറുവന്തേരി റൂട്ടിൽ ഓട്ടോ സർവ്വീസ് ആരംഭിക്കുവാൻ തീരുമാനം. ഏപ്രിൽ 6 ന് രാവിലെ 9 ന് കുറുവന്തേരി കല്ലിക്കണ്ടി ജംഗ്ഷനിൽ ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നെസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യും.

## Article Content

** കുറുവന്തേരി :** രൂക്ഷമായ യാത്രാദുരിതം പരിഹരിക്കാൻ കുറുവന്തേരിയിൽ ജനകീയ കൺവെൻഷൻ ചേർന്നു. വളയം - താമരശ്ശേരി - കുറുവന്തേരി റൂട്ടിൽ ഓട്ടോ സർവ്വീസ് ആരംഭിക്കുവാൻ തീരുമാനം. ഏപ്രിൽ 6 ന് രാവിലെ 9 ന് കുറുവന്തേരി കല്ലിക്കണ്ടി ജംഗ്ഷനിൽ ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നെസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യും.

വളയം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ടി. നിഷ അധ്യക്ഷയാകും. വളയം - ചെക്യാട് പഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.

കുറുവന്തേരി കല്ലിക്കണ്ടി ജംഗ്ഷനിൽ നിന്ന് വളയം ടൗൺ വരെയാണ് വാഹനസർവ്വീസ് . ജനകീയ കമ്മറ്റി രൂപീകരണ യോഗത്തിൽ വളയം ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി സിനില അധ്യക്ഷയായി. വളയം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ടി. നിഷ ഉദ്ഘാടനം ചെയ്തു.

ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി. മോഹൻ ദാസ് എൻ. കുമാരൻ, ടി. ശ്രീധരൻ, ടി. കണാരൻ കെ.കെ ശ്രീജിത്, ടി. ശ്രീജേഷ്, വി.കെ. സജീവൻ, ടി.പി. ശ്രീനാഥ്, കെ.സജീവൻ എന്നിവർ സംസാരിച്ചു. ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പായേൻ്റെ വിട മൂസ സ്വാഗതവും കെ.ടി കെ ഷൈനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ കുമാരൻ (ചെയർമാൻ) ടി. ശ്രീധരൻ (കൺവീനർ) കെ.കെ ശ്രീജിത് (ട്രഷറർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34456/traffic-congestion-on-valayam-thamarassery-kuruvanthery-route-will-end)