---
title: "കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം"
english_title: "Festival begins at Konnapalankandi Bhagavathy Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344560/festival-begins-at-konnapalankandi-bhagavathy-temple"
published_at: "2026-02-27T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1436e20d00_nadapuram7.jpg"
keywords: []
---

# കൊടിയേറി; കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ഭക്തിനിർഭരമായ തുടക്കം

> **Lead Summary:** **അരൂർ: [** കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി.

## Article Content

**അരൂർ: [** കൊന്നപ്പാലങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തിറ ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി.

ഗണപതി ഹോമം, നിവേദ്യപൂജ തുടങ്ങിയ താന്ത്രിക ചടങ്ങുകൾക്ക് പുറമെ സാമൂഹിക സേവനത്തിന്റെ ഭാഗമായി സൗജന്യ നേത്രരോഗ-രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വർണ്ണാഭമായ കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കും കൊടിയേറ്റത്തിനും സാക്ഷ്യം വഹിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

തുടർന്ന് നടന്ന അരിചാർത്തൽ ചടങ്ങിന് ശേഷം പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ വൈവിധ്യമാർന്ന വെള്ളാട്ടുകളും ആഘോഷങ്ങളുമാണ് ഭക്തരെ കാത്തിരിക്കുന്നത്.

രാത്രി 7 മണിക്ക് ഭഗവതി വെള്ളാട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് എട്ടിന് കുട്ടിച്ചാത്തൻ വെള്ളാട്ടും എട്ടരയോടെ തൃക്കലശം, പൂക്കലശം വരവുകളും നടക്കും. രാത്രി പത്ത് മണിക്ക് ഗുളികൻ വെള്ളാട്ടും തുടർന്ന് അസുരപുത്രൻ വെള്ളാട്ടും ഉത്സവ നഗരിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344560/festival-begins-at-konnapalankandi-bhagavathy-temple)