---
title: "ഇൻസ്പെയർ 22;  മെഗാ സൈക്കിൾ അവാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "Organized by Mega Cycle Awards Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34464/organized-by-mega-cycle-awards-fest"
published_at: "2022-03-28T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241eb8ebd62a_cycling.jpg"
keywords: []
---

# ഇൻസ്പെയർ 22;  മെഗാ സൈക്കിൾ അവാർഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ് : **എം എസ് എഫ് ഫജ്ർ ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കായി താനക്കോട്ടൂർ ശാഖ എം എസ് എഫ് , എം വൈ എൽ, മുസ്ലിം ലീഗ് സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ ചലഞ്ചിൽ പങ്കാളികളായ അമ്പതോളം വിദ്യാർത്ഥികൾക്കുള്ളസൈക്കിൾ വിതരണം 'മെഗാ സൈക്കിൾ അവാർഡ് ഫെസ്റ്റ്' സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ് : **എം എസ് എഫ് ഫജ്ർ ക്ലബ്ബ്‌ വിദ്യാർത്ഥികൾക്കായി താനക്കോട്ടൂർ ശാഖ എം എസ് എഫ് , എം വൈ എൽ, മുസ്ലിം ലീഗ് സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ ചലഞ്ചിൽ പങ്കാളികളായ അമ്പതോളം വിദ്യാർത്ഥികൾക്കുള്ളസൈക്കിൾ വിതരണം 'മെഗാ സൈക്കിൾ അവാർഡ് ഫെസ്റ്റ്' സംഘടിപ്പിച്ചു.

തുടർച്ചയായി 40 ദിവസം അതിരാവിലെ എഴുന്നേറ്റു പ്രഭാത നിസ്കാരം ഒന്നിച്ചു നിർവഹിക്കുകയും ശേഷം ഒന്നിച്ചിരുന്നു കൊണ്ട് വ്യക്തിത്വ വികസന പരിശീലനം, ലഹരി വിരുദ്ധ ക്യാമ്പയിൻ, നേതൃത്വ പരിശീലനം, പ്രസംഗ പരിശീലനം, സംഘാടനത്വം, കുടുംബ സാമൂഹിക പ്രതിബദ്ധത, ധാർമികത, ആത്മീയത, ലക്ഷ്യ രൂപീകരണം, കരിയർ സെറ്റിംഗ്, പത്ര വായനാമത്സരം, വെജിറ്റബിൾ ഫാമിങ്, പറവകൾക്ക് നീർകുടം, സ്‌പോർട്സ്, മറ്റുള്ള പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങി വ്യത്യസ്തമായ ക്ലാസുകളിലും ആക്ടിവിറ്റികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തു കൊണ്ടാണ് സൈക്കിൾ ചലഞ്ചിൽ പങ്കാളികളായത്. അവാർഡ് ഫെസ്റ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

വയലുങ്കര അബൂബക്കർ ഹാജി അധ്യക്ഷനായി. കയനോളിൽ അബ്ദുൽ സലാം സ്വാഗതവും മുഹമ്മദ്‌ മാസ്റ്റർ നെല്യാട്ട് നന്ദിയും പറഞ്ഞു. പുന്നക്കൽ അഹമ്മദ്, നസീർ വളയം, എൻ. കെ മൂസ മാസ്റ്റർ, സി. എച്ച് ഹമീദ് മാസ്റ്റർ, സലിം ഇടവലം, അഹമ്മദ് പടിക്കൽ കണ്ടി, ഹംസ കോമത്ത്, അബ്ദുള്ള സി കെ, അമ്മദ് ഹാജി കയനോൾ, മഹമൂദ് എം പി, അഹമ്മദ് കയനോൾ, അസ്‌ലം പടിക്കൽ, നൗഷാദ് മാവുള്ള, ഫൈസൽ പി ടി, അൻസാർ സി പി, അബ്ദുള്ള എൻ.കെ, അബ്ദുള്ള പേരിന്ത്രോൾ, പുതുക്കുടി അബ്ദുറഹ്മാൻ, ഷംസു പി കെ, അസ്ഹദ് ടി, മുഹമ്മദ്‌ കുനിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34464/organized-by-mega-cycle-awards-fest)