---
title: "എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി "
english_title: "EV Krishnan's memory revived in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344893/ev-krishnans-memory-revived-in-edacherry"
published_at: "2026-03-01T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a39c0296b94_3.jpg"
keywords: []
---

# എടച്ചേരിയിൽ ഇ വി കൃഷ്ണന്റെ ഓർമ്മ പുതുക്കി 

> **Lead Summary:** **നാദാപുരം: **സിപിഐ എം മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിൻ സംസ്ഥാന കമ്മിറ്റി അംഗവും സഹകാരിയുമായിരുന്ന ഇ വി കഷ്ണന്റെ ഏഴാം ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു.

## Article Content

**നാദാപുരം: **സിപിഐ എം മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിൻ സംസ്ഥാന കമ്മിറ്റി അംഗവും സഹകാരിയുമായിരുന്ന ഇ വി കഷ്ണന്റെ ഏഴാം ചരമവാർഷിക ദിനം സിപിഐ എം നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു.

പ്രഭാത ഭേരി, പ്രകടനം, പുഷ്പ്പചക്ര സമർപ്പണം,അനുസ്മരണം,പ്രകടനം, പൊതുസമ്മേളനവും സംഘടിപ്പിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി പി മോഹനൻ, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ സെക്രട്ടറി യു കെ ബാലൻ എന്നിവർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

അനുസ്മരണ യോഗത്തിൽ ടി വി ഗോപാലൻ അധ്യക്ഷനായി. പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ, പി പി ചാത്തു, മുതിർന്ന അംഗം വി പി കുഞ്ഞികൃഷ്ണൻ, സി എച്ച് മോഹനൻ, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു.

വൈകീട്ട് നടന്ന പ്രകടനവും പൊതു സമ്മേളനവും ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എ എം റഷീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344893/ev-krishnans-memory-revived-in-edacherry)