---
title: "മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു"
english_title: "Senior citizens also asked to distribute eggs through Anganwadi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344895/senior-citizens-also-asked-to-distribute-eggs-through-anganwadi"
published_at: "2026-03-01T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a39edcaa3d7_4.jpg"
keywords: []
---

# മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

> **Lead Summary:** **തൂണേരി:**കേരളത്തിലെ മുതിർന്ന പൗരൻമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം പോഷകാഹാര കുറവാണെന്നും എല്ല് പൊടിയൽ രോഗങ്ങൾക്ക് ഒരു നല്ല ശതമാനം മുതിർന്ന പൗരൻമാർ വിധേയരാകുന്നുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഴിമുട്ട ഉൾപ്പടെയുള്ള പോഷകാഹാരങ്ങൾ അംഗനവാടികൾ വഴി വിതരണം ചെയ്യണമെന്നും സായൂജ്യം വയോജന സഭ തൂണേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**തൂണേരി:**കേരളത്തിലെ മുതിർന്ന പൗരൻമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം പോഷകാഹാര കുറവാണെന്നും എല്ല് പൊടിയൽ രോഗങ്ങൾക്ക് ഒരു നല്ല ശതമാനം മുതിർന്ന പൗരൻമാർ വിധേയരാകുന്നുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഴിമുട്ട ഉൾപ്പടെയുള്ള പോഷകാഹാരങ്ങൾ അംഗനവാടികൾ വഴി വിതരണം ചെയ്യണമെന്നും സായൂജ്യം വയോജന സഭ തൂണേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് പി. കെ ദാമു മാസ്റ്റർ ഉൽഘാടനം ചെയ്തു. എ.കെ. പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി. ബാലരാജ് മാണിക്കോത്ത് അദ്ധ്യക്ഷനായി.

എം. ശങ്കരൻ, സുരേന്ദ്രൻ തൂണേരി, രാജൻ പയേരി, പി.കെ. രാമകൃഷ്ണൻ, രാജൻ കെ. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്:ബാലരാജ് മാണിക്കോത്ത് റിത്ത കെ , സി.വി.ബാലൻ, കുഞ്ഞിരാമൻ കിഴക്കയിൽ(വൈസ്പ്രസിഡണ്ട്)സെക്രട്ടറി : രാജൻ പയേരി രാമകൃഷ്ണൻ പി.കെ., ഇബ്രാം ഹിം മനയീൻ്റവിട, കൃഷ്ണൻ ചാമയിൽ(ജോയിൻ്റ് സെക്രട്ടറി) കെ. രാജൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344895/senior-citizens-also-asked-to-distribute-eggs-through-anganwadi)