---
title: "വാണിമേലിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു"
english_title: "Sewing machines distributed as part of Vani Mel's livelihood project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344963/sewing-machines-distributed-as-part-of-vani-mels-livelihood-project"
published_at: "2026-03-01T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a400ff5b6a3_21.jpg"
keywords: []
---

# വാണിമേലിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്തു

> **Lead Summary:** **വാണിമേൽ: **വെള്ളിയോട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'ഉപജീവനം' പദ്ധതിയുടെ ഭാഗമായി ഒരു നിർദ്ധന കുടുംബത്തിന് നിത്യ വരുമാനം സാധ്യമാകുകയെന്ന ലക്ഷ്യത്തോടെ തയ്യൽ മെഷീൻ വിതരണം ചെയ്തു.

## Article Content

**വാണിമേൽ: **വെള്ളിയോട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'ഉപജീവനം' പദ്ധതിയുടെ ഭാഗമായി ഒരു നിർദ്ധന കുടുംബത്തിന് നിത്യ വരുമാനം സാധ്യമാകുകയെന്ന ലക്ഷ്യത്തോടെ തയ്യൽ മെഷീൻ വിതരണം ചെയ്തു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രദീപ് കുമാർ പരിപാടിയുടെ ഉദ്ഘാടനവും മെഷീൻ വിതരണവും നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട്. കെ.പി രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അസീസ് മാസ്റ്റർ, ജലീൽ ചാലക്കണ്ടി, കെ.സി പവിത്രൻ, മൊയ്തു എൻ.കെ, ദേവതീർത്ഥ , സെൻഹ ഷെറിൻ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ കെ.പി ഗിരീഷൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ ടി.കെ.സജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344963/sewing-machines-distributed-as-part-of-vani-mels-livelihood-project)