---
title: "നാദാപുരത്ത് ബാലസഭ വ്യക്തിത്വ വികസന നാടക ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Balasabha organized a personality development drama camp in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344980/balasabha-organized-a-personality-development-drama-camp-in-nadapuram"
published_at: "2026-03-01T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a416f51a89b_24.jpg"
keywords: []
---

# നാദാപുരത്ത് ബാലസഭ വ്യക്തിത്വ വികസന നാടക ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:**നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ വ്യക്തിത്വ വികസന-നാടക ക്യാമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.

## Article Content

**നാദാപുരം:**നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലസഭ വ്യക്തിത്വ വികസന-നാടക ക്യാമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി മുൻ അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ വ്യക്തിത്വ വികസന ക്ലാസ്സ് നടത്തി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എം.പി. റെജുലാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. അബ്ദുൽ ജലീൽ, പഞ്ചായത്ത് മെമ്പർമാരായ സി.വി. ഇബ്രാഹിം, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രി കെ.എം, വൈസ് ചെയർപേഴ്സൺ ലീന ടി, വിവിധ സി.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344980/balasabha-organized-a-personality-development-drama-camp-in-nadapuram)