---
title: "നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു"
english_title: "Stray dog ​​attacks in Nadapuram; two people bitten"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344983/stray-dog-attacks-in-nadapuram-two-people-bitten"
published_at: "2026-03-01T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a41cbac716f_25.jpg"
keywords: []
---

# നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് ലോട്ടറി തൊഴിലാളിയായ സുരേഷിനേയും വീട്ടമ്മയായ ആണ്ടാളി സരസുവിനെയും നായ കടിച്ചത്.

## Article Content

**നാദാപുരം: **നാദാപുരത്ത് തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് ലോട്ടറി തൊഴിലാളിയായ സുരേഷിനേയും വീട്ടമ്മയായ ആണ്ടാളി സരസുവിനെയും നായ കടിച്ചത്.

ഇരുവരുടെയും കാലിനാണ് പരിക്ക്. രണ്ട് പേരും നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344983/stray-dog-attacks-in-nadapuram-two-people-bitten)