---
title: "ഉല്ലാസപറവകൾ; വളയം പഞ്ചായത്ത് അങ്കണവാടി കലോത്സവം അരങ്ങേറി"
english_title: "Valayam Panchayat Anganwadi Art Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345083/valayam-panchayat-anganwadi-art-festival"
published_at: "2026-03-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52943c65fa_NADA2.jpg"
keywords: []
---

# ഉല്ലാസപറവകൾ; വളയം പഞ്ചായത്ത് അങ്കണവാടി കലോത്സവം അരങ്ങേറി

> **Lead Summary:** **വളയം: [** വളയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി 'ഉല്ലാസപറവകൾ' അങ്കണവാടി കലോത്സവം അരങ്ങേറി.

## Article Content

**വളയം: [** വളയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി 'ഉല്ലാസപറവകൾ' അങ്കണവാടി കലോത്സവം അരങ്ങേറി.

ചുഴലി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുരുന്നുകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേദി ഒരുക്കിയത്.

സ്ഥിരംസമിതി അധ്യക്ഷൻ കെ. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവ സാന്നിധ്യമായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. അജിത, സി.സി. റുംഷി, പഞ്ചായത്ത് അംഗങ്ങളായ കെ. രുഗിഷ, വി.കെ. ചന്ദ്രി, പി.പി. അനിത, ബീന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പി.പി. റീന സ്വാഗതമാശംസിച്ച ചടങ്ങിന് ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ നന്ദി രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം അങ്കണവാടി കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ കലോത്സവത്തിന് മാറ്റുകൂട്ടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345083/valayam-panchayat-anganwadi-art-festival)